2009 മേയ് 5

ദൈവമേ നിനക്കു സ്തോത്രം പാടിടും

ദൈവമേ നിനക്കു സ്തോത്രം പാടിടും
ഒരായിരം സ്തുതികള്‍ ഞാന്‍ കരേറ്റിടും (2)
സന്താപകാലത്തും സന്തോഷ കാലത്തും (2)
എപ്പോഴും എന്‍റെ നാവു നിന്നെ വാഴ്ത്തുമേ (2)

നിന്നെ അറിഞ്ഞിടാതെ പോയ പാതയില്‍
നീയെന്നെ തേടിവന്ന സ്നേഹമോര്‍ക്കുമ്പോള്‍ (2)
എന്‍ നാവതെങ്ങനെ മിണ്ടാതിരുന്നിടും (2)
എപ്പോഴും എന്‍റെ നാവു നിന്നെ വാഴ്ത്തുമേ (2)
(ദൈവമേ നിനക്കു)

എന്നെ അനുദിനം വഴി നടത്തണം
വീഴാതെ അങ്ങു നിന്നടുക്കലെത്തിടാന്‍ (2)
ആലമ്പമായിടും ആത്മാവേ തന്നതാല്‍ (2)
എപ്പോഴും എന്‍റെ നാവു നിന്നെ വാഴ്ത്തുമേ (2)
(ദൈവമേ നിനക്കു)

പാപച്ചെളിയില്‍ നിന്നും വീണ്ടെടുത്തെന്നെ
പാറയാം ക്രിസ്തനില്‍ സ്തിരപ്പെടുത്തി നീ (2)
എന്‍ നാവില്‍ തന്നു നീ നവ്യ സങ്കീര്‍ത്തനം (2)
എപ്പോഴും എന്‍റെ നാവു നിന്നെ വാഴ്ത്തുമേ (2)
(ദൈവമേ നിനക്കു)

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം