2009 മേയ് 5

ലോകമാം ഗംഭീര വാരിധിയില്‍

ലോകമാം ഗംഭീര വാരിധിയില്‍
വിശ്വാസകപ്പലിലോടിയിട്ട്
നിത്യവീടൊന്നുണ്ടവിടെയെത്തി
കര്‍ത്തനോടുകൂടെ വിശ്രമിപ്പാന്‍

യാത്ര ചെയ്യും ഞാന്‍ ക്രൂശെ നോക്കി
യുധം ചെയ്യും ഞാന്‍ യേശുവിനായ്
ജീവന്‍ വെച്ചിടും രക്ഷകനായ്
അന്ത്യസ്വാശം വരെയും

കാലം കഴിയുന്നു നാള്‍കള്‍ പോയി
കര്‍ത്തവിന്‍ വരവു സമീപമായ്
മഹത്വ നാമത്തെ കീര്‍ത്തിപ്പാനായ്
ശുദ്ധീകരിക്ക നിന്‍ ആത്മാവിനാല്‍ ________ (യാത്ര ചെയ്യും)

പൂര്‍‌വ്വ പിതാക്കളാം അപ്പോസ്തോലര്‍
ദൂരവേ ദര്‍ശിച്ചീ ഭാഗ്യ ദേശം
ആകയാല്‍ ചേതമെന്നെണ്ണി ലാഭം
അന്യരെന്നെണ്ണിയീ ലോകമതില്‍ ________ (യാത്ര ചെയ്യും)

ഞെരുക്കത്തിന്‍ അപ്പം ഞാന്‍ തിന്നെന്നാലും
കഷ്ടത്തിന്‍ കണ്ണു നീര്‍ കുടിച്ചെന്നാലും
ദേഹി ദു:ഖത്താല്‍ ക്ഷയിച്ചെന്നാലും
എല്ലാം പ്രതികൂലമായെന്നാലും ________ (യാത്ര ചെയ്യും)

ജീവനെന്നേശുവില്‍ അര്‍പ്പിച്ചിട്ട്
ആക്കരെ നാട്ടില്‍ ഞാനെത്തിടുമ്പോള്‍
ശുദ്ധപളുങ്കിന്‍ കടല്‍ തീരത്തില്‍
യേശുവിന്‍ പൊന്‍‌മുഖം മുത്തിടും ഞാന്‍ ________ (യാത്ര ചെയ്യും)

ZZZ ZZZ ZZZ

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം