2009 മേയ് 5

അക്കരയ്ക്കു യാത്ര ചെയ്യും

അക്കരയ്ക്കു യാത്ര ചെയ്യും സീയോല്‍ സഞ്ചാരി..
ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട.. ________ (2)
കാറ്റിനെയും കടലിനെയും..
നിയന്ത്രിപ്പാന്‍ കഴിവുള്ളോന്‍ പടകിലുണ്ട്.. ________(2)

_____________________________(അക്കരയ്ക്കു)

വിശ്വാസമാം പടകില്‍ യാത്ര ചെയ്യുമ്പോള്‍ ‍...
തണ്ടു വലിച്ചു നീ കുഴഞ്ഞിടുമ്പോള്‍ ‍… ________ (2)
ഭയപ്പെടേണ്ടാ കര്‍ത്തന്‍ കൂടെയുണ്ട്..
അടുപ്പിക്കും സ്വര്‍ഗ്ഗീയ തുറമുഖത്ത്… ________(2)
_____________________________(അക്കരയ്ക്കു)

എന്‍റെ ദേശം ഇവിടെയല്ലാ..
ഇവിടെ ഞാന്‍ പരദേശ വാസിയാണല്ലോ.. ________(2)
അക്കരെയാണേ എന്‍റെ ശാശ്വത നാട്..
അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട്.. ________ (2)
_____________________________(അക്കരയ്ക്കു)

കുഞ്ഞാടതിന്‍ വിളക്കാണേ..
ഇരുളൊരു ലേശവുമവിടെയില്ലാ.. ________(2)
തരുമെനിക്ക് കിരീടമൊന്ന്..
ധരിപ്പിക്കും അവനെന്നെ ഉത്സവ വസ്‌ത്രം________(2)
_____________________________(അക്കരയ്ക്കു)

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം