2009 മേയ് 5

യേശു മതിയെനിക്ക് യേശു മതി


യേശു മതിയെനിക്ക് യേശു മതി
ക്ലേശങ്ങള്‍ മത്രം സഹിച്ചെന്നാലും
അപ്പൊഴും പാടും ഞാന്‍ ദൈവമേ
നീയെത്ര നല്ലവന്‍

________നീയല്ലാതാരുമില്ലീശനെ എന്‍റെ ഭാരം തീര്‍പ്പാന്‍
________നീയല്ലാതാരുള്ളു രക്ഷകാ എന്‍റെ പാപം പോക്കാന്‍
________എന്നേ നീ ഏറ്റുകൊള്‍ ദൈവമേ
________അപ്പോള്‍ ഞാന്‍ ധന്യനാം

ജീവിത ഭാരങ്ങളേറിയാലും
ജീവ നാഥന്‍ കൈ വെടീയുകില്ല
എന്നെ നടത്തുവാന്‍ ശക്തനാം
നീയെത്ര നല്ലവന്‍
________________________ (നീയല്ലാതാരു...)

ലോകത്തില്‍ ഏകനായ് തീരുകിലും
രോഗത്താ‍ല്‍ ബാധിതനായീടിലും
കൈ വെടിഞ്ഞിടാത്ത രക്ഷകാ
നീയെത്ര നല്ലവന്‍
________________________ (നീയല്ലാതാരു...)

ഏറിയ തെറ്റുകള്‍ ചെയ്തെന്നാലും
പാപിയായ് മുദ്രണം ചെയ്തെന്നാലും
സ്നേഹത്താല്‍ കൈക്കൊള്ളും ദൈവമേ
നീയെത്ര നല്ലവന്‍
________________________ (നീയല്ലാതാരു...)

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം