2007 ജൂലൈ 3

ഇത്രത്തോളം യഹോവ സഹായിച്ചു

ഇത്രത്തോളം യഹോവ സഹായിച്ചു
ഇത്രത്തോളം ദൈവമെന്നെ നടത്തി ________(2)
ഒന്നുമില്ലായ്മയില്‍ നിന്നെന്നെ ഉയര്‍ത്തി
ഇത്രത്തോളം യഹോവ സഹായിച്ചു ________(2)
________________________________(ഇത്രത്തോളം)

ഹാഗാറിനെപ്പോലെ ഞാന്‍ കരഞ്ഞപ്പോള്‍
യാക്കോബിനെപ്പോലെ ഞാന്‍ അലഞ്ഞപ്പോള്‍ ________(2)
മരുഭൂമിയിലെനിക്കു ജീവജലം തന്നെന്നെ
ഇത്രത്തോളം യഹോവ സഹായിച്ചു ________(2)
________________________________(ഇത്രത്തോളം)

ഏകനായ് നിന്ദ്യനായ് പരദേശിയായ്
നാടും വീടും വിട്ടു ഞാനലഞ്ഞപ്പോള്‍ ________(2)
സ്വന്തനാട്ടില്‍ ചേര്‍ത്തുകൊള്ളാം എന്നുരച്ച നാഥനെന്നെ
ഇത്രത്തോളം യഹോവ സഹായിച്ചു ________(2)
________________________________ (ഇത്രത്തോളം)

കണ്ണുനീരും ദു:ഖവും നിരാശയും
പൂര്‍ണ്ണമായ് മാറിടും ദിനം വരും ________(2)
അന്നു പാടും ദൂതര്‍ മദ്യേ ആര്‍ത്തുപാടും ശുദ്ധരുമായ്
ഇത്രത്തോളം യഹോവ സഹായിച്ചു ________(2)
________________________________ (ഇത്രത്തോളം)

ddd ddd ddd