വീണ്ടെടുക്കപ്പെട്ട കൂട്ടമേ!
| | | | |
| വീണ്ടെടുക്കപ്പെട്ട കൂട്ടമേ! വേഗമുണര്‍ന്നു | | ||
| രക്ഷകന്‍റെ വേല ചെയ്യുവിന്‍ | | ||
| അന്ത്യകാലം വന്നടുത്തേ | | ||
| പെന്തക്കോസ്തിന്‍ ജ്വാലയാണേ | | ||
| ചന്തമോടെ വേല ചെയ്താല്‍ | | ||
| സ്വന്ത നാട്ടില്‍ പോയിടാമേ | | ||
| | (വീണ്ടെടുക്കപ്പെട്ട...) | | |
| അബ്രഹാം യിസഹാക്കു യാക്കോബ് എന്നീ | | ||
| വിശുദ്ധര്‍ എത്ര നാളായ് പാര്‍ത്തലം വിട്ടു | | ||
| കാത്തു കാത്തു നിന്നിടുന്ന സോദരാ! നീ ഓര്‍ത്തിടുക | | ||
| പൂര്‍ത്തിയായ് നിന്‍ വേല തീര്‍ത്തു | | ||
| പാര്‍ത്തലം വെടിഞ്ഞു പോകാം | | ||
| | (വീണ്ടെടുക്കപ്പെട്ട...) | | |
| ഉന്നത വിളിക്കു യോഗ്യരേ! വിളിച്ചവന്‍റെ | | ||
| സന്നിധിയില്‍ നിന്നു മാറല്ലേ | | ||
| മന്നിടത്തില്‍ നിന്നെ ഓര്‍ത്തു ഉന്നതം വെടിഞ്ഞു വന്ന | | ||
| നന്ദനന്‍റെ വന്ദ്യ പാദം ഓന്നായ് വന്ദിച്ചീടാം | | ||
| | (വീണ്ടെടുക്കപ്പെട്ട...) | | |
| ഈ ലോക രാജ്യം അസ്തമിക്കാറായ് | | ||
| മേലോക രാജ്യം വേഗമിതാ ആഗമിക്കാറായ് | | ||
| പാപമില്ലാ പരിശുദ്ധന്‍ പാരിടത്തില്‍ വന്നു തന്‍റെ | | ||
| പാവനമായ് ജീവിക്കുന്ന പാവനരേ ചേര്‍തണ്ടുമേ | | ||
| | (വീണ്ടെടുക്കപ്പെട്ട...) | | |
| അല്പകാലം മാത്രമേയുള്ളു നാം | | ||
| എത്ര വേഗം കൃത്യമായ് വേല ചെയ്തിടാം | | ||
| എത്ര നാള്‍ ലഭിച്ചിടുമോ അത്ര നാളും രക്ഷകന്‍റെ | | ||
| പുത്രത്വത്തിന്‍ ആത്മാവാല്‍ - ശക്തിയായ് തന്‍ വേല തീര്‍ക്കാം | | ||
| | (വീണ്ടെടുക്കപ്പെട്ട...) | | |
| —– ˜™ —– | |||

0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം