ആശ്രയം യേശുവില്‍ എന്നതിനാല്‍
| | | | |
| ആശ്രയം യേശുവില്‍ എന്നതിനാല്‍ | | ||
| ഭാഗ്യവാന്‍ ഞാന്‍ ഭാഗ്യവാന്‍ ഞാന്‍ | | ||
| ആശ്വാസം എന്നില്‍ താന്‍ തന്നതിനാല്‍ | | ||
| ഭാഗ്യവാന്‍ ഞാന്‍ ഭാഗ്യവാന്‍ ഞാന്‍ | | ||
| | | | |
| കൂരിരുള്‍ മൂടും വേളകളില്‍ കര്‍ത്താ | | ||
| വിന്‍ പാദം ചേര്‍ന്നിടും ഞാന്‍ | | ||
| കാരിരുമ്പാണിയാല്‍ പാടുള്ള പാണീയാല്‍ | | ||
| കരുണനിറഞ്ഞവന്‍ കാക്കുമെന്നെ | | ||
| | (ആശ്രയം...) | | |
| എത്ര സൗഭാഗ്യം ഇക്ഷിതിയില്‍ | | ||
| ഇല്ലമറ്റെങ്ങും നിശ്ചയമായ് | | ||
| തീരാത്ത സന്തോഷം ക്രിസ്തുവിലുണ്ടെന്നാല്‍ | | ||
| തോരാത്ത കണ്ണീരേ മന്നിലുള്ളു | | ||
| | (ആശ്രയം...) | | |
| തന്നുയിര്‍തന്ന് ജീവനാഥന്‍ അന്നഭയം | | ||
| എന്‍ നാള്‍ മുഴുവന്‍ | | ||
| ഒന്നിനും തന്നിടമെന്നിയേ വേറെങ്ങും | | ||
| ഓടേണ്ട താങ്ങുവാന്‍ താന്‍ മതിയാം | | ||
| | (ആശ്രയം...) | | |
| കാല്‍വറി നാഥന്‍ എന്‍ രക്ഷകന്‍ | | ||
| കല്ലറയ്ക്കുള്ളോതുങ്ങിയില്ല | | ||
| മൃത്യുവെ വെന്നവന്‍ അത്യുന്നതന്‍ വിണ്ണില്‍ | | ||
| കര്‍ത്താധികര്‍ത്താവായ് വാഴുന്നവന്‍ | | ||
| | (ആശ്രയം...) | | |
| õõõ õõõ õõõ | |||

0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം