2009 ജൂൺ 22

ദൈവ ജനമെ ഒരുങ്ങുക നാം

 

 

 

ദൈവ ജനമെ ഒരുങ്ങുക നാം

 

കൊയ്ത്തിന് യജമാനന്‍ വിളിക്കുന്നു

(2)

നിലങ്ങളൊരുക്കാം വേലചെയ്യാം

 

കര്‍ത്താവിന്‍ വരവിനായി

(2)

 

 

 

 

പോകാം പോകാം പോകാം നാം

 

 

ചെന്നായ്ക്കള്‍ നടുവില്‍ കുഞ്ഞാടുപോല്‍

 

 

തരിശ് നിലങ്ങളെ പുല്‍കിടാം

 

 

വചനത്തിന്‍ വിത്ത് വിതക്കാം

 

 

കണ്ണിരില്‍ വിതച്ചിടില്‍ ആര്‍പ്പോടെ കൊയ്തെടുക്കാം

 

 

 

 

നിന്ദകള്‍ പീടകള്‍ അനവധി വരുമ്പോള്‍

 

വൈരികള്‍ നിന്നോടെതിര്‍ത്തിടുമ്പോള്‍

 

ഭയം ലേശം വേണ്ടിയിനും

 

ജയവീരനേശുവിന്‍ സാക്ഷികളാം

 

 

(പോകാം പോകാം...)

 

കര്‍ത്താവ് വേഗത്തില്‍ വന്നിടാറായ്

 

കാഹളനാദം കേട്ടിടാറായ്

 

ദൈവ പൈതലായ് തീര്‍‌ന്നിടുവാന്‍

 

അരുമ നാഥന്‍ നിന്നെ വിളിക്കുന്നു

 

 

(പോകാം പോകാം...)

 

š› š› š›

 

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം