2009 ജൂൺ 22

ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം

 

 

 

ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം

 

ഇതുവരെ കരുതിയ രക്ഷകനു സ്തോത്രം

(2)

ഇനിയും കൃപതോന്നി കരുതിടണേ

 

ഇനിയും നടത്തണേ തിരുഹിതം പോല്‍

(2)

 

 

നിന്നതല്ല നാം ദൈവം നമ്മെ നിര്‍‌ത്തിയതാം

 

നേടിയതല്ലാ ദൈവം എല്ലാം തന്നതല്ലോ

(2)

നടത്തിയ വിധങ്ങള്‍ ഓര്‍ത്തിടുമ്പോള്‍

 

നന്ദിയോടെ നാഥന് സ്തുതി പാടിടാം

(2)

 

(ഇത്രത്തോളം...)

 

സാധ്യതകളോ അസ്തമിച്ച് പോയപ്പോള്‍

 

സോദരരോ അകന്നങ്ങു മാറിയപ്പോള്‍

(2)

സ്നേഹം തന്നു വീണ്ടെടുത്ത യേശു നാഥന്‍

 

സകലത്തിനും ജയം തന്നുവല്ലോ

(2)

 

(ഇത്രത്തോളം...)

 

ഉയര്‍ത്തില്ലെന്ന് ശത്രുഗണം വാദിക്കുമ്പോള്‍

 

തകര്‍ക്കുമെന്ന് ഭീതിയും മുഴക്കിടുമ്പോള്‍

(2)

പ്രവര്‍ത്തിയില്‍ വലിയവന്‍ യേശുനാഥന്‍

 

കൃപ നല്‍കും ജയഘോഷം ഉയര്‍‌ത്തിടുവാന്‍

(2)

 

(ഇത്രത്തോളം...)

 

—– ˜™ —–

 

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം