2009 ജൂൺ 27

വീണ്ടെടുക്കപ്പെട്ട കൂട്ടമേ!

 

 

 

വീണ്ടെടുക്കപ്പെട്ട കൂട്ടമേ! വേഗമുണര്‍ന്നു

 

രക്ഷകന്‍റെ വേല ചെയ്യുവിന്‍

 

അന്ത്യകാലം വന്നടുത്തേ

 

പെന്തക്കോസ്തിന്‍ ജ്വാലയാണേ

 

ചന്തമോടെ വേല ചെയ്താല്‍

 

സ്വന്ത നാട്ടില്‍ പോയിടാമേ

 

 

(വീണ്ടെടുക്കപ്പെട്ട...)

 

അബ്രഹാം യിസഹാക്കു യാക്കോബ് എന്നീ

 

വിശുദ്ധര്‍ എത്ര നാളായ് പാര്‍ത്തലം വിട്ടു

 

കാത്തു കാത്തു നിന്നിടുന്ന സോദരാ! നീ ഓര്‍ത്തിടുക

 

പൂര്‍ത്തിയായ് നിന്‍ വേല തീര്‍ത്തു

 

പാര്‍ത്തലം വെടിഞ്ഞു പോകാം

 

 

(വീണ്ടെടുക്കപ്പെട്ട...)

 

ഉന്നത വിളിക്കു യോഗ്യരേ! വിളിച്ചവന്‍റെ

 

സന്നിധിയില്‍ നിന്നു മാറല്ലേ

 

മന്നിടത്തില്‍ നിന്നെ ഓര്‍ത്തു ഉന്നതം വെടിഞ്ഞു വന്ന

 

നന്ദനന്‍റെ വന്ദ്യ പാദം ഓന്നായ് വന്ദിച്ചീടാം

 

 

(വീണ്ടെടുക്കപ്പെട്ട...)

 

ലോക രാജ്യം അസ്തമിക്കാറായ്

 

മേലോക രാജ്യം വേഗമിതാ ആഗമിക്കാറായ്

 

പാപമില്ലാ പരിശുദ്ധന്‍ പാരിടത്തില്‍ വന്നു തന്‍റെ

 

പാവനമായ് ജീവിക്കുന്ന പാവനരേ ചേര്‍തണ്ടുമേ

 

 

(വീണ്ടെടുക്കപ്പെട്ട...)

 

അല്പകാലം മാത്രമേയുള്ളു നാം

 

എത്ര വേഗം കൃത്യമായ് വേല ചെയ്തിടാം

 

എത്ര നാള്‍ ലഭിച്ചിടുമോ അത്ര നാളും രക്ഷകന്‍റെ

 

പുത്രത്വത്തിന്‍ ആത്മാവാല്‍ - ശക്തിയായ് തന്‍ വേല തീര്‍ക്കാം

 

 

(വീണ്ടെടുക്കപ്പെട്ട...)

 

—– ˜™ —–

 

സീയോന്‍ സൈന്യമേ

 

 

 

സീയോന്‍ സൈന്യമേ ഉണര്‍ന്നിടുക

 

പൊരുതു നീ ജയമെടുത്തു വിരുതു പ്രാപിപ്പാന്‍

 

 

 

 

 

കേള്‍ക്കാറായ് തന്‍ കാഹളധ്വനി

 

 

നാം പോകാറായ് ഈ പാര്‍ത്തലം വിട്ട്

 

 

തേജസ്സേറും പുരെ

 

 

 

 

സര്‍‌വ്വായുധങ്ങള്‍ ധരിച്ചിടൂക

 

ദുഷ്ടനോടെതിര്‍ത്തു നിന്നു വിജയം നേടുവാന്‍

 

 

(കേള്‍ക്കാറായ്...)

 

ക്രിസ്തേശുവിനായ് കഷ്ടം സഹിച്ചോര്‍

 

നിത്യ നിത്യ യുഗങ്ങള്‍ വാഴും സ്വര്‍ഗ്ഗ സീയോനില്‍

 

 

(കേള്‍ക്കാറായ്...)

 

പ്രത്യാശയെന്നില്‍ വര്‍ദ്ധിച്ചിടുന്നേ

 

അങ്ങു ചെന്നു കാണുവാനെന്‍ പ്രീയന്‍ പൊന്മുഖം

 

 

(കേള്‍ക്കാറായ്...)

 

ആനന്ദമേ നിത്യനന്ദമേ

 

കാന്തനോടു വാഴും കാലം എത്ര ആനന്ദം

 

 

(കേള്‍ക്കാറായ്...)

 

õõõ õõõ õõõ

 

സീയോന്‍ സഞ്ചാരികളേ

 

 

 

സീയോന്‍ സഞ്ചാരികളേ ആനന്ദിപ്പീന്‍

 

കാഹളധ്വനി വിണ്ണില്‍ കേട്ടിടാറായ്

 

മേഘത്തില്‍ നമ്മെയും ചേര്‍‌‍ത്തിടാറായ്

 

 

 

 

ആയിരമായിരം വിശുദ്ധരുമായ്

 

കാന്തനാം കര്‍ത്താവു വന്നിടുമേ

 

ആര്‍ത്തിയോടവനായ് കാത്തിടാമേ

 

 

 

 

നാസ്തികരായ് പലരും നീങ്ങിടുമ്പോള്‍

 

ക്രൂശിന്‍റെ വൈരികളായിടുമ്പോള്‍

 

ക്രൂശതിന്‍ സാക്‌ഷ്യങ്ങളോതിടാമേ

 

 

 

 

വനഗോളങ്ങളെല്ലാം കീഴ്പെടുത്താന്‍

 

മാനവരാകവെ വെമ്പിടുമ്പോള്‍

 

വാനാധിവാനവന്‍ അധിവാസമേ

 

 

 

 

ജാതികള്‍ രാജ്യങ്ങളുണര്‍‌ന്നിടുന്നേ

 

യൂദര്‍ തന്‍ രാഷ്ട്രവും പുതുക്കിടുന്നേ

 

ആകയാല്‍ സഭയേ നീ ഉണര്‍ന്നിടുക

 

š› š› š›

 

ആകാശം മാറും ഭൂതലവും മാറും

 

 

 

ആകാശം മാറും ഭൂതലവും മാറും

 

ആദിമുതല്‍ക്കേ മാറാതുള്ളതു തിരുവചനം മാത്രം

 

കാലങ്ങള്‍ മാറും രൂപങ്ങള്‍ മാറും

 

ആന്നും ഇന്നും മായാതുള്ളതു തിരുവചനം മാത്രം

 

വചനത്തിന്‍റെ വിത്തു വിതയ്ക്കാന്‍ പോകാം

 

സ്നേഹത്തിന്‍റെ കതിരുകള്‍ കൊയ്യാന്‍ പോകാം

 

 

 

 

യിസ്രായേലേ ഉണരുക നിങ്ങള്‍

 

വചനം കേള്‍ക്കാന്‍ ഹൃദയമൊരുക്കൂ

 

വഴിയില്‍ വീണാലോ വചനം ഫലമേകില്ല

 

വലയില്‍ വീണാല്‍ എല്ലം കതിരായിടും

 

 

(ആകാശം)

 

വയലേലകളില്‍ കതിരുകളായി

 

വിളകൊയ്യാനായ് അണിചേര്‍ന്നിടാം

 

കാതുണ്ടായിട്ടും എന്തേ കേള്‍ക്കുന്നില്ലാ

 

മിഴികള്‍ സത്യം എന്തേ കാണുന്നില്ലാ

 

 

(ആകാശം)

 

—– ˜™ —–

 

2009 ജൂൺ 22

എന്റെ് യേശു വാക്കു മാറാത്തോന്‍

 

 

 

എന്‍റെ യേശു വാക്കു മാറാത്തോന്‍

(4)

മണ്‍‌മാറും വിണ്‍‌മാറും

 

മര്‍ത്യരെല്ലാം വാക്കു മാറും

 

എന്‍റെ യേശു വാക്കു മാറാത്തോന്‍

 

 

 

പെറ്റതള്ള മാറിപ്പോയാലും

 

ഇറ്റു സ്നേഹം തന്നില്ലെങ്കിലും

 

അറ്റുപോകയില്ല യേശുവിന്‍റെ സ്നേഹം

 

എന്‍റെ യേശു വാക്കു മാറാത്തോന്‍

 

 

(എന്‍റെ യേശു)

 

ഉള്ളം കൈയിലെന്നെ വരച്ചു

 

ഉള്ളില്‍ ദിവ്യ ശാന്തി പകര്‍ന്നു

 

തന്‍റെ തൂവല്‍ കൊണ്ടു എന്നെ മറയ്ക്കുന്ന

 

എന്‍റെ യേശു വാക്കു മാറാത്തോന്‍

 

 

(എന്‍റെ യേശു)

 

ഒലിവു മല ഒരുങ്ങിക്കഴിഞ്ഞു

 

പ്രാണ പ്രീയന്‍ പാദമേല്‍‌‌ക്കുവാന്‍

 

കണ്ണുനീരു തോരും നാള്‍ അടുത്തു സ്തോത്രം

 

എന്‍റെ യേശു വാക്കു മാറാത്തോന്‍

 

 

(എന്‍റെ യേശു)

 

õõõ õõõ õõõ