2009 ജൂൺ 22

ഹല്ലേലുയ്യാ പാടിടാം നമുക്കീ

 

 

 

ഹല്ലേലുയ്യാ പാടിടാം നമുക്കീ

 

മരുഭൂമി യാത്രയില്‍ ആനന്ദമായ്

 

മരു യാത്രയില്‍ ആനന്ദമായ്

(2)

 

 

 

 

ഹല്ലേലുയ്യാ ഹല്ലേലുയ്യാ കുഞ്ഞാട്ടിന്‍

 

 

കല്യാണം സമീപമായ്

 

 

ഉല്ലസിച്ച് നൃത്തം ചെയ്തും വാഴ്ത്തിടാം

(2)

 

 

 

ഹല്ലേലുയ്യാ ഗാനം പാടാം അനുദിനം

 

അല്ലെലെല്ലാം അകലുമേ

 

നിത്യാനന്ദം നമുക്കിനിം നിത്യമായ്

(2)

 

(ഹല്ലേലുയ്യാ…)

 

 

പ്രതികൂലത്തിന്‍ കാറ്റുകളേറ്റം ശക്തിയായ്

 

 

അടിക്കുകില്‍ നാം ഭയപ്പെടാ

 

 

കണ്മണി പോല്‍ കരുതുമവന്‍ എന്നെന്നും

(2)

 

(ഹല്ലേലുയ്യാ…)

 

മാറാ ജലമെന്‍ പാനിയമാകും നേരത്തും

 

മധുരരസമെന്‍ നാവിന്മേല്‍

 

പകര്‍ന്നു തരുന്നു പ്രീയന്‍ അനുദിനം

(2)

 

(ഹല്ലേലുയ്യാ…)

 

 

പെരുവെള്ളത്തിന്‍ ഇരച്ചില്‍പ്പോല്‍ നാം ആര്‍ക്കുക

 

 

പ്രതിബന്ധങ്ങള്‍ നീങ്ങിപ്പോം

 

 

നിര്‍ബാധം നാം പറന്നെത്തും സ്വര്‍പ്പുരെ

(2)

 

(ഹല്ലേലുയ്യാ…)

 

പാടും നാം അവിടെന്നും പൊന്‍ വീണയില്‍

 

വീണ്ടെടുപ്പിന്‍ ഗാനങ്ങള്‍ പൂരം മോദം

 

കലര്‍ന്നന്തം എന്നിയേ

(2)

 

(ഹല്ലേലുയ്യാ…)

 

õõõ õõõ õõõ

 

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം