2009 ജൂൺ 22

വരുവിന്‍ യേശുവിനരികില്‍

 

 

 

 

 

വരുവിന്‍ യേശുവിനരികില്‍

 

 

 

എത്ര നല്ലവന്‍ താന്‍ രുചിച്ചറിവിന്‍

 

 

 

വരുവിന്‍ കൃപകള്‍ പൊഴിയും

 

 

 

കുരിശിന്നരികില്‍

 

 

 

 

 

 

 

 

 

കൃപമേല്‍ കൃപയാര്‍‌ന്നിടുവാന്‍

 

 

 

 

നമ്മള്‍ പരമപാദം ചേര്‍ന്നിടുവാന്‍

 

 

 

 

ധരണിയില്‍ നടന്ന തന്‍ ചരണം

 

 

 

 

നിങ്ങള്‍ക്കരുളും ശ്വാശ്വത ശരണം

 

 

 

 

അല്ലും പകലും മുന്‍പില്‍ നില്പവന്‍ തുണയായ്

 

 

 

(വരുവിന്‍ )

 

 

 

പരിശോധനകള്‍‍ വരികില്‍

 

 

 

മനം പതറാതാശ്രയിച്ചിടുകില്‍

 

 

 

ബലഹീനതയില്‍ കവിയും

 

 

 

കൃപമതിയെന്നാശ്രയിച്ചീടുകില്‍

 

 

 

വരവില്‍ വിനകള്‍ തീരും സകലവും ശുഭമായ്

 

 

 

 

(വരുവിന്‍ )

 

 

 

 

സ്നേഹിതരേവരും വെറുത്താല്‍

 

 

 

 

അത് യേശുവിനോടു നീ പരഞ്ഞാല്‍

 

 

 

 

സ്നേഹിതരില്ലാ കുരിശില്‍

 

 

 

 

പെട്ട പാടുകളേറും തന്‍ കരത്താല്‍

 

 

 

 

നന്നായ് നടത്തും വീട്ടില്‍ ചേരും വരെയും

 

 

 

 

(വരുവിന്‍ )

 

 

 

ഒരു നാള്‍ നശ്വര ലോകം

 

 

 

വിട്ടു പിരിയും നാമതിവേഗം

 

 

 

അങ്ങേകരയില്‍ നിന്നും

 

 

 

നം നേടിയതെന്തെന്നറിയും

 

 

 

ലോകം വെറുത്തോര്‍ വില നാമന്നാളറിയും

 

 

 

 

(വരുവിന്‍ )

 

 

 

—– ˜™ —–

 

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം