2009 ജൂൺ 22

കാല്‍‌വറി ക്രൂശിലെ സ്നേഹമേ

 

 

 

 

കാല്‍‌വറി ക്രൂശിലെ സ്നേഹമേ

 

 

എന്നെ വീണ്ടെടുത്ത മഹല്‍ സ്നേഹമേ

 

 

പൊന്നു മാര്‍‌വ്വോടണച്ചിടും സ്നേഹമേ

 

 

എന്‍റെ കണ്ണീര്‍ തുടച്ചിടും സ്നേഹമേ

 

 

 

 

 

 

നാട്ടുകാര്‍ വീട്ടുകാര്‍ കൂട്ടമായ്

 

 

എന്നെ നിന്ദ പരിഹാസം ചൊല്ലുമ്പോള്‍

 

 

ഓര്‍ത്തിടും ഞാനെന്‍റെ പ്രീയന്‍റെ

 

 

പുഞ്ചിരി തൂകുമാ പൊന്മുഖം

(കാല്‍‌വറി)

 

 

 

 

 

പ്രേമ പരിമള കുന്നിലെ

 

 

എന്‍റെ പ്രീയനുമായുള്ള വാസമേ

 

 

ഓര്‍ത്തിടും തോറുമെന്‍ മാനസം

 

 

തുള്ളിടുന്നെ അതിമോദത്താല്‍

(കാല്‍‌വറി)

 

 

 

 

 

ക്രിസ്തുവിന്‍ സ്നേഹത്തില്‍ നിന്നു ഞാന്‍

 

 

പിന്‍‌മാറിപ്പോകാതിരിക്കുവാന്‍

 

 

സ്നേഹത്തിന്‍ ചങ്ങലയാലെന്നെ

 

 

മാറോടണച്ചേശു രക്ഷകന്‍

(കാല്‍‌വറി)

 

õõõ õõõ õõõ

 

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം