യേശു എന്‍ സ്വന്തം, ഹല്ലേലുയ്യാ
| | | | |
| യേശു എന്‍ സ്വന്തം, ഹല്ലേലുയ്യാ | | ||
| എന്നുടെ ഭാഗ്യം ചൊല്ലിക്കൂടാ | | ||
| പഴയതെല്ലാം കഴിഞ്ഞുപോയ് | | ||
| കണ്ടാലും സര്‍വ്വം പുതിയതായ് | | ||
| | | ||
| | എനിക്കു പാട്ടും പ്രശംസയും | | |
| | ദൈവകുഞ്ഞാടും തന്‍ കുരിശും | | |
| | | ||
| യേശു എന്‍ സ്വന്തം, ഹല്ലേലുയ്യാ | | ||
| തീര്‍ന്നു എന്‍ ആന്ധ്യം, നീങ്ങി രാവും | | ||
| ഇരുട്ടിന്‍ പാശം അറുത്തു താന്‍ | | ||
| ജീവപ്രകാശം കാണുന്നു ഞാന്‍ | (എനിക്കു പാട്ടും) | ||
| | | ||
| യേശു എന്‍ സ്വന്തം, ഹല്ലേലുയ്യാ | | ||
| തുറന്ന സ്വര്‍ഗം കാണുന്നിതാ | | ||
| പാപം താന്‍ നീക്കി രക്തത്തിനാല്‍ | | ||
| ദൈവകുഞ്ഞാക്കി, ആത്മാവിനാല്‍ | (എനിക്കു പാട്ടും) | ||
| | | ||
| യേശു എന്‍ സ്വന്തം, ഹല്ലേലുയ്യാ | | ||
| ഈ സ്നേഹബന്ധം നില്‍ക്കും സദാ | | ||
| മരണത്തോളം സ്നേഹിച്ചു താന്‍ | | ||
| നിത്യതയോളം സ്നേഹിക്കും ഞാന്‍ | (എനിക്കു പാട്ടും) | ||
| | | ||
| യേശു എന്‍ സ്വന്തം, ഹല്ലേലുയ്യാ | | ||
| നിന്‍റെ സമ്പാദ്യം ഞാന്‍ രക്ഷകാ | | ||
| നീ എന്‍ കര്‍ത്താവും സ്നേഹിതനും | | ||
| ജീവദാതാവും സകലവും | (എനിക്കു പാട്ടും) | ||
| —– ˜™ —– | |||

0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം