അഴലേറും ജീവിത മരുവില്‍ നീ
| | | | |
| അഴലേറും ജീവിത മരുവില്‍ നീ | | ||
| തളരുകയോ ഇനി സഹജേ! | (2) | ||
| | | ||
| നിന്നെ വിളിച്ചവന്‍ ഉണ്മയുള്ളോന്‍ | | ||
| കണ്ണിന്‍ മണിപോലെ കാത്തിടുമേ | | ||
| അന്ത്യവരെ വഴുതാതെയവന്‍ | | ||
| താങ്ങി നടത്തിടും പൊന്‍കരത്താല്‍ | (2) | ||
| | (അഴലേറും...) | | |
| | കാര്‍മുകില്‍ ഏറെ കരേറുകിലും | | |
| | കാണുന്നില്ലെ മഴവില്ലതിന്മേല്‍ | | |
| | കരുതുക വേണ്ടതിന്‍ ഭീകരങ്ങള്‍ | | |
| | കെടുതികള്‍ തീര്‍ത്തവന്‍ തഴുകിടുമേ | (2) | |
| | (അഴലേറും...) | | |
| മരുഭൂ പ്രയാണത്തില്‍ താങ്ങിടുവാന്‍ | | ||
| ഒരു നല്ല നായകന്‍ നിനക്കില്ലയോ? | | ||
| കരുതും നിനക്കവന്‍ വേണ്ടതെല്ലാം | | ||
| തളരാതെ യാത്ര തുടര്‍ന്നിടുക | (2) | ||
| | (അഴലേറും...) | | |
| | ചേലോടു തന്ത്രങ്ങള്‍ ഓതിടുവാന്‍ | | |
| | ചാരന്മാരുണ്ടധികം സഹജേ | | |
| | ചുടുചോര ചിന്തേണ്ടി വന്നീടിലും | | |
| | ചായല്ലേ ഈ ലോക താങ്ങുകളില്‍ | (2) | |
| | (അഴലേറും...) | | |
| കയ്പുള്ള വെള്ളം കുടിച്ചീടിലും | | ||
| കല്പന പോലെ നടന്നീടണം | | ||
| ഏല്പിക്കയില്ലവന്‍ ശത്രുകൈയ്യില്‍ | | ||
| സ്വര്‍പ്പുരം നീ അണയും വരെയും | (2) | ||
| | (അഴലേറും...) | | |
| š› š› š› | |||

0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം