2009 ജൂൺ 20

യേശുവോടു ചേര്ന്നി രിപ്പതെത്ര മോദമ

 

 

യേശുവോടു ചേര്‍ന്നിരിപ്പതെത്ര മോദമേ

 

 

 

 

യേശുവിനായ് ജീവിക്കുന്നതെത്ര ഭാഗ്യമേ

(2)

 

 

ആശതന്നോടെന്നുമെന്നില്‍ വര്‍ദ്ധിച്ചിടുന്നേ

(2)

 

 

ആശു തെന്‍റെ കൂടെ വാഴാന്‍ കാംക്ഷിച്ചിടുന്നേ

(2)

 

 

 

 

പോക്കിയെന്‍റെ പാപമെല്ലാം തന്‍റെ യാഗത്താല്‍

 

 

നീക്കിയെന്‍റെ ശാപമെല്ലാം താന്‍ വഹിച്ചതാല്‍

(2)

 

 

ഓര്‍ക്കുന്തോറും സ്നേഹമെന്നില്‍ വര്‍ദ്ധിച്ചിടുന്നേ

(2)

 

 

പാര്‍ക്കുന്നേ തന്‍ കൂടെ വാഴാന്‍ എന്നു സാദ്ധ്യമോ

(2)

 

 

(യേശുവോടു)

 

 

ശ്രേഷഠമേറും നാട്ടിലെന്‍റെ വാസമാക്കുവാന്‍

 

 

ശോഭയേറും വീടെനിക്കൊരുക്കിടുന്നവന്‍

(2)

 

 

കൈകളാല്‍ തീര്‍ക്കാത്ത നിത്യപാര്‍പ്പിടം തന്നില്‍

(2)

 

 

വാണിടുന്ന നാളിനായ് ഞാന്‍ നോക്കിപ്പാര്‍ക്കുന്നേ

(2)

 

 

(യേശുവോടു)

 

 

എന്നു തീരുമെന്‍റെ കഷ്ടം ഇന്നീ മന്നിലേ

 

 

അന്നു മാറുമെന്‍റെ ദു:ഖം നിശ്ചയം തന്നെ

(2)

 

 

അന്നു തന്‍റെ ശുദ്ധരൊത്തു പാടിയാര്‍ക്കുമേ

(2)

 

 

എന്നെനിക്കു സാദ്ധ്യമോ മഹല്‍ സമ്മേളനം

(2)

 

 

(യേശുവോടു)

 

 

 

—– ˜™ —–

 

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം