2009 മേയ് 6

കണ്ണുനീര്‍ താഴ്വരയില്‍

കണ്ണുനീര്‍ താഴ്വരയില്‍ ഞാനേറ്റം വലഞ്ഞിടുമ്പോള്‍
കണ്ണുനീര്‍ വാര്‍ത്തവനെന്‍ കാര്യം നടത്തിതരും __________ (2)

__________ നിന്‍ മനം ഇളകാതെ നിന്‍ മനം പതറാതെ
__________ നിന്നോടു കൂടെയെന്നും ഞാനുണ്ട് അന്ത്യം വരെ __________ (2)

കൂരിരുള്‍ പാതയതോ ക്രൂരമാം ശോധനയോ
കൂടിടും നേരമതില്‍ ക്രൂശിന്‍ നിഴല്‍ നിനക്കായ് __________ (2)
__________ __________ __________ __________ (നിന്‍ മനം)
തീച്ചൂള സിംഹക്കുഴി പൊട്ടത്തിണര്‍ മരുഭൂ
ജയിലറ ഈര്‍ച്ചവാളോ എന്തു തന്നെ വരട്ടെ __________ (2)
__________ __________ __________ __________ (നിന്‍ മനം)
കാലങ്ങള്‍ കാത്തിടണോ കാന്താ നിന്‍ ആഗമനം
കഷ്ടത തീര്‍ന്നിടുവാന്‍ കാലങ്ങള്‍ ഏറെയില്ല __________ (2)
__________ __________ __________ __________ (നിന്‍ മനം)

ദാഹിച്ചു വലഞ്ഞു ഞാന്‍ ഭാരത്താല്‍ വലഞ്ഞിടുമ്പോള്‍
ദാഹം ശമിപിച്ചവന്‍ ദാഹജലം തരുമേ __________ (2)
__________ __________ __________ __________ (നിന്‍ മനം)
ചെങ്കടല്‍ തീരമതില്‍ തന്‍ ദാസര്‍ കേണതുപോല്‍
ചങ്കിനുനേരെ വരും വന്‍ ഭാരം മാറിപ്പോകും __________ (2)
__________ __________ __________ __________ (നിന്‍ മനം)
ലോകം പകച്ചീടട്ടെ ലോകര്‍ പഴിച്ചിടട്ടെ
ശോകങ്ങള്‍ പെരുകീടട്ടെ ഗോല്‍ഗോഥാ നാഥനുണ്ട് __________ (2)
__________ __________ __________ __________ (നിന്‍ മനം)

˜˜˜ ˜˜˜ ˜˜˜

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം