2009 ജൂൺ 20

വരുവിന്‍ സഹജരെ

വരുവിന്‍ സഹജരെ ഒരുമനമായ്

നാഥന്‍ സവിധേ

യേശുവിന്‍ പ്രത്യാശപൂരിതരായ്

ആര്‍പ്പോടണയൂ

(2)

ഈ പാഴ്മരുവില്‍ മോഹനവലയമതില്‍

എന്‍ പ്രിയസഹജാ നീ പതറാതെ

(2)

(വരുവിന്‍ )

ലൗകിക് മോഹങ്ങളാല്‍ വ്യഥപൂണ്ട മാനവരേ

ആകുല ചിന്തകളാല്‍ മന:ശാന്തി അറ്റവരെ

ഭാരമേറിടും നാളില്‍ താങ്ങി നടത്തുമവന്‍

ആ തിരു സവിധേ നിന്‍ അഭയമതാം

(വരുവിന്‍ )

മന്നിലെ ജീവിതമോ ക്ഷണികം എന്നോര്‍ത്തിടൂക

ദൈവീക ചിന്തയില്‍ നിറഞ്ഞെന്നും നീ വസിക്ക

ഈറനാം മിഴിയോടെ യേശുവില്‍ അലിയൂ

ആ തിരുകൃപയില്‍ നീ സ്വയമലിയൂ

(വരുവിന്‍ )

š› š› š›

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം