ഏഴു നക്ഷത്രം വലങ്കയ്യില്‍ പിടിച്ച്
| | | | | | | | |
| | ഏഴു നക്ഷത്രം വലങ്കയ്യില്‍ പിടിച്ച് | | |||||
| | ഏഴു രാജമുടി ശിരസ്സില്‍ ധരിച്ച് | (2) | | ||||
| | ഏഴു പൊന്‍ നിലവിളക്കുകള്‍ നടുവില്‍ | | |||||
| | എഴുന്നള്ളി വന്നോനെ | (2) | | ||||
| | | ||||||
| | ദാവീദ് ഗോത്രത്തിന്‍ സിംഹമായോനെ | | |||||
| | ദാവീദിന്‍ താക്കോല്‍ കൈയ്യിലുള്ളവനെ | (2) | | ||||
| | നീ തുറന്നാല്‍ അത് അടയ്ക്കുവതാര് | | |||||
| | നീ അടച്ചാല്‍ അത് തുറക്കുവതാര് | (2) | | ||||
| | (ഏഴു നക്ഷത്രം...) | | |||||
| | ദൂതസഞ്ചയത്തില്‍ ആരാധ്യന്‍ ക്രിസ്തു | | |||||
| | പുസ്തകം തുറപ്പാന്‍ യോഗ്യനായോനെ | (2) | | ||||
| | മടങ്ങിടുമേ സര്‍വ്വമുഴങ്കാലുകളും | | |||||
| | എല്ലാനാവും പാടിടും നിന്നെ | (2) | | ||||
| | (ഏഴു നക്ഷത്രം...) | | |||||
| | മുള്‍മുടിചൂടിയ ശിരസ്സിന്മേലന്നാള്‍ | | |||||
| | പൊന്‍മുടിചൂടി താനെഴുന്നെള്ളി വരുമേ | (2) | | ||||
| | വാഴ്ചകള്‍ക്കും അധികാരങ്ങള്‍ക്കുമന്ന് | | |||||
| | മാറ്റം ഭവിച്ചിടും താതന്‍റെ വരവില്‍ | (2) | | ||||
| | (ഏഴു നക്ഷത്രം...) | | |||||
| —– ˜™ —– | |||||||

0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം