2009 ജൂൺ 20

ആരാധനക്കു യോഗ്യനേ

 

 

 

ആരാധനക്കു യോഗ്യനേ

 

 

 

 

 

നിന്നെ ഞങ്ങള്‍ ആരാധിച്ചീടുന്നിതാ

 

 

 

 

 

ആഴിയും ഊഴിയും നിര്‍മ്മിച്ച നാഥനെ

 

 

 

 

 

ആത്മാവിന്‍ ആരാധിക്കും കര്‍ത്താവിനെ

 

 

 

 

 

നിത്യം സ്തുതിച്ചീടൂം ഞാന്‍

 

 

 

 

 

 

 

 

 

 

 

 

 

പാപത്താല്‍ നിറയപ്പെട്ട എന്നെ നിന്‍റെ

 

 

 

 

 

 

പാണിയാല്‍ പിടിച്ചെടുത്തു

 

 

 

 

 

 

പാവന നിണം തന്നു പാപത്തിന്‍ കറ പോക്കി

 

 

 

 

 

 

രക്ഷിച്ചതാല്‍ നിന്നെ ഞാന്‍

 

 

 

 

 

 

എന്നാളൂം ആത്മാവിന്‍ ആരാധിക്കും

 

 

 

 

 

 

 

(ആരാധനക്കു)

 

 

 

 

 

വാഗ്ദത്തം പോലെ നിന്‍റെ സന്നിധാനെ

 

 

 

 

 

 

നിന്‍ മക്കള്‍ കൂടിടുമ്പോള്‍

 

 

 

 

 

 

മദ്ധ്യേവന്നനുഗ്രഹം ചെയ്തിടാമെന്നുര

 

 

 

 

 

 

ചെയ്തവന്‍ നീ മാത്രമാ

 

 

 

 

 

 

നിന്നെ ഞങ്ങള്‍ ആത്മാവിന്‍ ആരാധിക്കും

 

 

 

 

 

 

 

(ആരാധനക്കു)

 

 

 

 

 

ആദിമ നൂറ്റാണ്ടില്‍ നിന്‍ ദാസര്‍

 

 

 

 

 

 

മര്‍ക്കോസിന്‍ മാളികയില്‍

 

 

 

 

 

 

നിന്‍ ആവി പകര്‍ന്നപോല്‍

 

 

 

 

 

 

നിന്‍ ദാസര്‍ മദ്ധ്യത്തില്‍

 

 

 

 

 

 

നിന്‍ ശക്തി അയച്ചീടുക

 

 

 

 

 

 

നിന്നെ ഞങ്ങള്‍ ആത്മാവിന്‍ ആരാധിക്കും

 

 

 

 

 

 

 

(ആരാധനക്കു)

 

 

 

 

 

 

 

 

 

—– ˜™ —–

 

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം