2009 ജൂൺ 22

കര്ത്താലവു താന്‍ ഗംഭീര

 

 

 

 

 

 

 

 

 

കര്‍ത്താവു താന്‍ ഗംഭീര നാദത്തോടും

 

 

 

 

 

പ്രാധാന ദൈവദൂത ശബ്ദത്തോടും

 

 

 

 

 

സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി വന്നിടുമ്പോള്‍

 

 

 

 

 

എത്രയോ സന്തോഷം (3) മദ്ധ്യാകാശത്തില്‍

 

 

 

 

 

 

 

 

 

 

 

 

 

മണ്ണിലുറങ്ങിടുന്ന ശുദ്ധിമാന്മാര്‍

 

 

 

 

 

 

കാഹളനാദം കേള്‍ക്കുന്ന മാത്രയില്‍

 

 

 

 

 

 

പെട്ടെന്നുയിര്‍ത്തു വാനില്‍ ചേര്‍‌ന്നിടുമേ

 

 

 

 

 

 

തീരാത്ത സന്തോഷം (3) പ്രാപിക്കുമവര്‍

 

 

 

 

 

 

 

 

 

 

 

 

 

ജീവനോടീ ഭൂതലേ പാര്‍ക്കും ശുദ്ധര്‍

 

 

 

 

 

 

രൂപാന്തരം പ്രാപിക്കുമാ നേരത്തില്‍

 

 

 

 

 

 

ഗീതസ്വരത്തോടും ആര്‍പ്പോടും കൂടെ

 

 

 

 

 

 

വിണ്ണുലകും പൂകും (3) ദൂതതുല്യരായ്

 

 

 

 

 

 

 

 

 

 

 

 

 

കുഞ്ഞാട്ടിന്‍ കല്യാണ മഹല്‍ ദിനത്തില്‍

 

 

 

 

 

 

തന്‍റെ കാന്തയാകും വിശുദ്ധ സഭ

 

 

 

 

 

 

മണിയറക്കുള്ളില്‍ കടക്കുമന്നാള്‍

 

 

 

 

 

 

എന്തെന്തു സന്തോഷം (3) ഉണ്ടാമവള്‍ക്ക്

 

 

 

š› š› š›

 

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം