2009 ജൂൺ 22

നന്ദിയാലെന്നുള്ളം തിങ്ങുകയാല്‍

 

 

നന്ദിയാലെന്നുള്ളം തിങ്ങുകയാല്‍

 

 

 

 

 

സ്തോത്രത്തിന്‍ പല്ലവി പാടിടും ഞാന്‍

 

 

 

 

 

എള്ളമില്ലാ തവ നന്മകള്‍ക്കായ്

 

 

 

 

 

എണ്ണിയെണ്ണി സ്തുതി പാടിടും ഞാന്‍

 

 

 

 

 

 

 

 

 

 

 

 

 

ഹല്ലേലുയ്യാ പാടീടും ഞാന്‍

 

 

 

 

 

 

യേശുവിന്‍റെ സന്നിധിയില്‍ ജീവകാലം

 

 

 

 

 

 

ആരാധിക്കും ഉന്നതനെ

 

 

 

 

 

 

ആത്മാവിലും സത്യത്തിലും നിത്യകാലം

 

 

 

 

 

 

 

 

 

 

 

 

ആവശ്യഭാരങ്ങളേറിടുമ്പോള്‍

 

 

 

 

 

ആര്‍ത്തനായുള്ളം തകര്‍ന്നിടുമ്പോള്‍

 

 

 

 

 

ആവല്‍ത്തീര്‍ത്താശ്വാസം ഏകിയോന്‍ താന്‍

 

 

 

 

 

ആശ്വാസ ദായകനേശു പരന്‍

 

 

 

 

 

 

 

(ഹല്ലേലുയ്യാ....)

 

 

 

 

കര്‍ത്താവറിയാതെ ഒന്നുമില്ലെന്‍

 

 

 

 

 

ജീവിത യാത്രയില്‍ ചൊല്ലുവാനായ്

 

 

 

 

 

നീറിടും ശോധന വേളകളില്‍

 

 

 

 

 

നീക്കുപോക്കേകി പുലര്‍ത്തിടും താന്‍

 

 

 

 

 

 

 

(ഹല്ലേലുയ്യാ....)

 

 

 

 

മരണ പാശങ്ങളുയര്‍ന്ന നേരം

 

 

 

 

 

ശരണം തന്നരികില്‍ തന്‍ ചിറകിന്‍ മീതെ

 

 

 

 

 

മൃത്തുവെന്നുയര്‍ത്ത യേശു നാഥന്‍

 

 

 

 

 

മാറാതെയെന്നുമെന്‍ ചാരെയുണ്ട്

 

 

 

 

 

 

 

(ഹല്ലേലുയ്യാ....)

 

 

—– ˜™ —–

 

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം