2009 ജൂൺ 22

യേശു വരുന്നേ പൊന്നേശു വരുന്നേ

 

 

 

 

 

യേശു വരുന്നേ പൊന്നേശു വരുന്നേ

 

 

 

 

 

വരവിനായ് തന്‍ വചനം പോല്‍ നീ ഒരുങ്ങിടുന്നുവോ

 

 

 

 

 

 

 

 

 

 

 

 

ഇവിടെ കയറി വരുവിനെന്ന ദൈവശബ്ദംകേള്‍

 

 

 

 

 

പ്പതിനു വേണ്ടി ഉണര്‍ന്നു നീ ഒരുങ്ങിടുന്നുവോ

 

 

 

 

 

 

(യേശു വരുന്നേ)

 

 

 

 

 

അമ്പരത്തിന്‍ ശക്തികള്‍ ഭ്രമിച്ചിടുന്നതാല്‍

 

 

 

 

 

അമ്പരപ്പിനാലീ ലോകം നടുങ്ങിടുന്നിതാ

 

 

 

 

 

 

(യേശു വരുന്നേ)

 

 

 

 

 

നീക്കും ലോക വാഴ്ചയേശു രാജരാജനായ്

 

 

 

 

 

സ്ഥാപിക്കും സ്വര്‍ഗ്ഗീയ വാഴ്ച തന്‍ വിശുദ്ധര്‍ക്കായ്

 

 

 

 

 

 

(യേശു വരുന്നേ)

 

 

 

 

 

മുള്‍‌മുടി അണിഞ്ഞു രക്തധാരിയായവന്‍

 

 

 

 

 

പൊങ്കിരീടം ചൂടി തേജപൂര്‍ണ്ണനായിതാ

 

 

 

 

 

 

(യേശു വരുന്നേ)

 

 

 

 

 

ദൈവം തന്‍ വിശുദ്ധന്മാരിന്‍ കണ്ണുനീരെല്ലാം

 

 

 

 

 

നീക്കിയേകും നിത്യ ജീവനെന്നന്നേക്കുമായ്

 

 

 

 

 

 

(യേശു വരുന്നേ)

 

 

 

 

 

ഹാ! സ്വര്‍ഗ്ഗിയനാളതില്‍ പ്രഭാതമായിതാ

 

 

 

 

 

ഹായെന്‍ പ്രീയന്‍ വാനില്‍ ദൂതസേനയോടിതാ

 

 

 

 

 

 

(യേശു വരുന്നേ)

 

 

 

 

 

 

 

 

 

 

—– ˜™ —–

 

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം