2009 ജൂൺ 20

ലോകെ ഞാനെന്‍ ഓട്ടം

 

 

ലോകെ ഞാനെന്‍ ഓട്ടം തികച്ചു

 

 

 

 

സ്വര്‍ഗ്ഗഗേഹെ വിരുതിനായ്

 

 

പറന്നീടും ഞാന്‍ മറുരൂപമായ്

 

 

പരനേശു രാജന്‍ സന്നിധൗ

 

 

 

 

ദൂത സംഘമാകവേ എന്നെ എതിരേല്‍ക്കുവാന്‍

 

 

സദാ സന്നദ്ധരായ് നിന്നീടുന്നേ

 

 

ശുഭ്രവസ്ത്ര ധാരിയായ് എന്‍റെ പ്രീയന്‍റെ മുമ്പില്‍

 

 

ഹാലേലയ്യാ പാടീടും ഞാന്‍

(2)

 

 

 

 

ഏറെ നാളായ് കാണ്മാനാശയായ്

 

 

കാത്തിരുന്ന എന്‍റെ പ്രീയനേ

(2)

 

 

തേജസ്സോടെ ഞാന്‍ കാണുന്ന നേരം

 

 

തിരുമാര്‍‌വ്വോടണഞ്ഞിടുമേ

(2)

 

 

(ദൂതസംഘ...)

 

 

നാഥന്‍ പേര്‍ക്കായ് സേവ ചെയ്തതാല്‍

 

 

താതനെന്നെ മാനിക്കുവാനായ്

(2)

 

 

തരുമോരോരൊ ബഹുമാനങ്ങള്‍

 

 

വിളങ്ങിടും കിരീടങ്ങളായ്

(2)

 

 

(ദൂതസംഘ...)

 

 

കൈകളാല്‍ തീര്‍ക്കപ്പെടാത്തതായ്

 

 

പുതു ശാലേം നഗരമതില്‍

(2)

 

 

സദാകാലം ഞാന്‍ മണവാട്ടിയായ്

 

 

പരനോടു കൂടെ വാഴുമേ

(2)

 

 

(ദൂതസംഘ...)

 

 

 

—– ˜™ —–

 

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം