2009 മേയ് 12

കണ്ണുനീരെന്നു മാറുമോ

കണ്ണുനീരെന്നു മാറുമോ
വേദനകള്‍ എന്നു തീരുമോ (2)
കഷ്ടപ്പാടിന്‍ കാലങ്ങളില്‍
രക്ഷിപ്പാനായ് നീ വരണേ _______ (2)

_______ ഇഹത്തില്‍ ഒന്നും ഇല്ലായേ
_______ നേടിയതെല്ലാം മിഥ്യയേ _______ (2)
_______ പരദേശിയാണുലകില്‍
_______ ഇവിടെന്നും അന്യനല്ലോ _______ (2)
_______ _______ _______ (കണ്ണുനീരെന്നു)
പരനേ വിശ്രാമ നാട്ടില്‍ ഞാന്‍
എത്തുവാന്‍ വെമ്പല്‍ കൊള്ളുന്നേ _______ (2)
ലേശം താമസം വെയ്ക്കല്ലേ
നില്പാന്‍ ശക്തി തെല്ലും ഇല്ലായേ _______ (2)

_______ _______ _______ (കണ്ണുനീരെന്നു)

എന്‍ യേശു അല്ലാതില്ലെനിക്കൊരാശ്രയം

എന്‍ യേശു അല്ലാതില്ലെനിക്കൊരാശ്രയം ഭൂവില്‍
നിന്‍ മാര്‍‌വിലല്ലാതില്ലെനിയ്ക്കു വിശ്രമം വേറേ
ഈ പാരിലും പരത്തിലും നിസ്തുലനെന്‍ പ്രീയന്‍ _________ (2)

_________ എന്‍ രക്ഷകാ എന്‍ ദൈവമേ നീ അല്ലാതിലാരും
_________ എന്‍ യേശു മാത്രം മതിയെനിക്കേതു നേരത്തും
_________ _________ _________ _________ _________ (എന്‍ രക്ഷകാ)
എന്‍ ക്ഷീണിത രോഗത്താലും നീ മാത്രമെന്‍ വൈദ്യന്‍
മറ്റാരേയും ഞാന്‍ കാണുന്നില്ലെന്‍ രോഗശാന്തിയ്ക്കായ്
ഈ പാരിടം എന്‍ ആശ്രയം എന്‍ യേശു കര്‍‌ത്താവേ _________ (2)
_________ _________ _________ _________ _________ (എന്‍ രക്ഷകാ)
വന്‍ ഭാരങ്ങള്‍ പ്രയാസങ്ങള്‍ നേരിടും നേരത്തും
എന്‍ ചാരമേ ഞാന്‍ കാണുന്നുണ്ടെന്‍ സ്നേഹ സഖിയായ്
ഈ ലോക സഖികളെല്ലാരും മാറി പോയാലും _________ (2)

_________ _________ _________ _________ _________ (എന്‍ രക്ഷകാ)

ÿÿÿ ÿÿÿ ÿÿÿ

2009 മേയ് 6

എന്‍റെ ദൈവത്താല്‍

എന്‍റെ ദൈവത്താല്‍ എന്‍റെ ദൈവത്താല്‍
നിശ്ചയമനുഗ്രഹം പ്രാപിച്ചിടും ഞാന്‍ _________ (2)
തന്‍റെ വചനം പോലെ ഞാന്‍ ചെയ്യും
തന്‍റെ വഴിയില്‍ തന്നെ നടക്കും_________ (2)

ദേശത്തില്‍ ഞാന്‍ അനുഗ്രഹിക്കപ്പെടും
ജോലിയില്‍ ഞാന്‍ അനുഗ്രഹിക്കപ്പെടും_________ (2)
എന്‍റെ വീട്ടില്‍ ആഹാരം കുറയുകില്ല
ആവശ്യങ്ങള്‍ ഒന്നുമേ മുടങ്ങുകില്ല_________ (2)
_________ _________ _________ _________ (എന്‍റെ ദൈവത്താല്‍ )
എന്നെ എതിര്‍ക്കുന്ന ശത്രുക്കളെല്ലാം
ചിന്നഭിന്നമായ്പ്പോകും എന്‍റെ ദൈവത്താല്‍_________ (2)
എന്‍റെ ആരോഗ്യം ദൈവ ദാനമല്ലോ
എന്‍ ശരീരവും അനുഗ്രഹിക്കപ്പെടും_________ (2)
_________ _________ _________ _________ (എന്‍റെ ദൈവത്താല്‍ )
ജീവിത പങ്കാളിയും എന്‍റെ മക്കളും
എന്‍റെ സമ്പത്തും അനുഗ്രഹിക്കപ്പെടും_________ (2)
എന്‍റെ നന്മക്കായ് അവന്‍ സമൃദ്ധി നല്‍കും
എന്നെ വിശുദ്ധ ജനമാക്കിടുവാന്‍ _________ (2)
_________ _________ _________ _________ (എന്‍റെ ദൈവത്താല്‍ )
വായ്പ വാങ്ങാന്‍ ഇടവരുകയില്ല
കോടുക്കുവാനോ ദൈവം സമൃദ്ധി നല്‍കും _________ (2)
ഉയര്‍ച്ചതന്നെ എന്നും പ്രാപിക്കും ഞാന്‍
ഉന്നതങ്ങളില്‍ നിന്നെ മാനിക്കും ഞാന്‍_________ (2)

_________ _________ _________ _________ (എന്‍റെ ദൈവത്താല്‍ )

eeeeeeeeeeeeeeeeeee

എന്‍റെ ദൈവം എന്നെ പോറ്റുന്നു

എന്‍റെ ദൈവം എന്നെ പോറ്റുന്നു
എന്നെ കാക്കുന്നു തന്‍റെ ചിറകടിയില്‍ ________ (2)
അനര്‍ത്ഥങ്ങളില്‍ ഞെരുക്കങ്ങളില്‍
അതിശയമായ് എന്നെ പുലര്‍‌ത്തിടുന്നു ________ (2)

________ ഇടയനെപ്പോലെ കരുതിടുന്നു
________ അമ്മയെപ്പോലെ വളര്‍ത്തിടുന്നു ________ (2)
________ ഓരോ ദിവസമതും ഓരൊ നിമിഷമതും
________ അവനെനിക്കായ് കരുതിടുന്നു ________ (2)
________ ________ ________ ________ (എന്‍റെ ദൈവം)
കഴുകന്‍ തന്‍ കുഞ്ഞിനെ കാക്കും പോലെ
കോഴി തന്‍ കുഞ്ഞിനെ നോക്കും പോലെ ________ (2)
ആ ചിറകടിയില്‍ ആ മാര്‍‌വ്വിടത്തില്‍
അവനെന്നെ സൂക്ഷിക്കുന്നു ________ (2)

________ ________ ________ ________ (എന്‍റെ ദൈവം)

kkkkkkkkkkkkkkkkkk

കര്‍ത്താവിന്‍ സ്നേഹത്തില്‍

കര്‍ത്താവിന്‍ സ്നേഹത്തില്‍ എന്നും വസിച്ചിടുവാന്‍
വന്‍‌കൃപയേകിടണേ
ഭിന്നത വിദ്വേഷം ഇല്ലാതെ ജീവിപ്പാന്‍
നല്‍ വരം നല്‍കീടണേ __________ (2)

__________ ലോകം പാപം പിശാചെന്നെ തൊടൂകയില്ല
__________ ദുഷ്ട ഘോരശത്രു എന്നെ കാണുകയില്ല
__________ അങ്ങേ ചിറകിന്‍ മറവിലാണു ഞാന്‍
__________ എന്‍റെ വിശ്വാസം വര്‍ദ്ധിപ്പിക്കണേ __________ (2)

നിര്‍ത്തിയതാണെന്നെ നിന്നതല്ല ഞാന്‍
എത്ര സ്തുതിച്ചിടേണം
നിന്ദ പരിഹാസം ഏറേ സഹിച്ചു ഞാന്‍
എത്ര നാള്‍ കാത്തിടേണം
__________ __________ __________ (ലോകം പാപം)
ഇന്നലേ മിന്നിയ ഉന്നത ശ്രേഷ്ടന്മാര്‍
അന്യരായിന്നു മന്നില്‍
എന്നാലോ സാധു ഞാന്‍ സന്നിധി നിന്നതോ
പൊന്നേശുവേ കൃപയാല്‍
__________ __________ __________ (ലോകം പാപം)
ഒന്നിക്കും ഒരുനാള്‍ സ്വര്‍ഗ്ഗകൂടാരത്തില്‍
വന്ദിക്കും ഞാനന്നാളില്‍
എന്നിധി പ്രീയന്‍റെ പൊന്മുഖം കാണുവാന്‍
എന്‍ ആശയേറിടുന്നേ
__________ __________ __________ (ലോകം പാപം)

ffffffffffffffffff

കണ്ണുനീര്‍ താഴ്വരയില്‍

കണ്ണുനീര്‍ താഴ്വരയില്‍ ഞാനേറ്റം വലഞ്ഞിടുമ്പോള്‍
കണ്ണുനീര്‍ വാര്‍ത്തവനെന്‍ കാര്യം നടത്തിതരും __________ (2)

__________ നിന്‍ മനം ഇളകാതെ നിന്‍ മനം പതറാതെ
__________ നിന്നോടു കൂടെയെന്നും ഞാനുണ്ട് അന്ത്യം വരെ __________ (2)

കൂരിരുള്‍ പാതയതോ ക്രൂരമാം ശോധനയോ
കൂടിടും നേരമതില്‍ ക്രൂശിന്‍ നിഴല്‍ നിനക്കായ് __________ (2)
__________ __________ __________ __________ (നിന്‍ മനം)
തീച്ചൂള സിംഹക്കുഴി പൊട്ടത്തിണര്‍ മരുഭൂ
ജയിലറ ഈര്‍ച്ചവാളോ എന്തു തന്നെ വരട്ടെ __________ (2)
__________ __________ __________ __________ (നിന്‍ മനം)
കാലങ്ങള്‍ കാത്തിടണോ കാന്താ നിന്‍ ആഗമനം
കഷ്ടത തീര്‍ന്നിടുവാന്‍ കാലങ്ങള്‍ ഏറെയില്ല __________ (2)
__________ __________ __________ __________ (നിന്‍ മനം)

ദാഹിച്ചു വലഞ്ഞു ഞാന്‍ ഭാരത്താല്‍ വലഞ്ഞിടുമ്പോള്‍
ദാഹം ശമിപിച്ചവന്‍ ദാഹജലം തരുമേ __________ (2)
__________ __________ __________ __________ (നിന്‍ മനം)
ചെങ്കടല്‍ തീരമതില്‍ തന്‍ ദാസര്‍ കേണതുപോല്‍
ചങ്കിനുനേരെ വരും വന്‍ ഭാരം മാറിപ്പോകും __________ (2)
__________ __________ __________ __________ (നിന്‍ മനം)
ലോകം പകച്ചീടട്ടെ ലോകര്‍ പഴിച്ചിടട്ടെ
ശോകങ്ങള്‍ പെരുകീടട്ടെ ഗോല്‍ഗോഥാ നാഥനുണ്ട് __________ (2)
__________ __________ __________ __________ (നിന്‍ മനം)


˜˜˜ ˜˜˜ ˜˜˜

കരുതുന്നവന്‍ ഞാനല്ലയോ

കരുതുന്നവന്‍ ഞാനല്ലയോ
കലങ്ങുന്നതെന്തിനു നീ ____________ (2)
കണ്ണുനീരിന്‍റെ താഴ്വരയില്‍
കൈവിടൂകയില്ല ഞാന്‍ നിന്നെ ____________ (2)

____________ എന്‍റെ മഹത്വം കാണുക നീ
____________ എന്‍റെ കൈയ്യില്‍ തരിക നിന്നെ ____________ (2)
____________ എന്‍റെ ശക്തി ഞാന്‍ നിന്നില്‍ പകര്‍ന്നു
____________ എന്നും നടത്തിടും കൃപയില്‍ ____________ (2)
____________ ____________ ____________ (കരുതുന്നവന്‍ )
എല്ലാവരും നിന്നെ മറന്നാല്‍
ഞാന്‍ നിന്നെ മറന്നിടൂമോ ____________ (2)
എന്‍റെ കരത്തില്‍ നിന്നെ വഹിച്ചു
എന്നും നടത്തിടും ധരയില്‍ ____________ (2)
____________ ____________ ____________ (കരുതുന്നവന്‍ )
____________ അബ്രാഹാമിന്‍റെ ദൈവമല്ലയോ
____________ അത്ഭുതം ഞാന്‍ ചെയ്കയില്ലയോ ____________ (2)
____________ ചെങ്കടലിലും വഴി തുരപ്പാന്‍
____________ ഞാനിന്നും ശക്തനല്ലയോ ____________ (2)
____________________________________ (കരുതുന്നവന്‍ )

õõõ õõõ õõõ

2009 മേയ് 5

ലോകത്തിലേക ആശ്രയം

ലോകത്തിലേക ആശ്രയം എന്നേശുമാത്രം
ശോകങ്ങളേറി വന്നാലും __________ (2)
വേണ്ടാ ഈ ലോകയിമ്പം പ്രീയനെ നീ മതി
എന്നും വാഴ്ത്തിപ്പാടും ഞാന്‍ __________ (2)

__________ ഉറ്റവരായിരുന്നവര്‍ ദ്വേഷിച്ചാലും
__________ മാറ്റമില്ലാത്ത സ്നേഹിതന്‍ __________ (2)
__________ ക്ലേശം നിറഞ്ഞ ലോകയാത്രയില്‍ താങ്ങിടൂം __________ (2)
__________ വിണ്‍ശക്തിയാലെ നിത്യവും __________ (2)
__________ __________ __________ (ലോകത്തിലേക)
മാറായുണ്ടീ മരുവതില്‍ സാരമില്ല
മാറായെന്‍ നാഥനാമേശു __________ (2)
മാറാത്ത വാക്കുതന്നോന്‍ മാറുമോ ആയവന്‍ __________ (2)
മാറാ മധുരമാക്കിടും __________ (2)
__________ __________ __________ (ലോകത്തിലേക)
__________ തേടിയതല്ല ഞാന്‍ നിന്നെ ക്രൂശിന്‍ സ്നേഹം
__________ തേടിയ പാപിയാമെന്നെ __________ (2)
__________ ഓടുന്നു ലാക്കിലേക്കു പാടുകള്‍ ഏറ്റു ഞാന്‍ __________ (2)
__________ മാറുവാനാവതില്ലിനീം __________ (2)
__________ __________ __________ (ലോകത്തിലേക)

ÿÿÿ ÿÿÿ ÿÿÿ

എണ്ണീയെണ്ണി സ്തുതിക്കുവാന്‍

എണ്ണീയെണ്ണി സ്തുതിക്കുവാന്‍
എണ്ണമില്ലാത്ത ക്രപകളിനായ് ___________(2)
ഇന്നയോളം തന്‍ ഭുജത്താല്‍
എന്നെ താങ്ങിയ നാമമേ ___________ (2)
___________ ___________ ___________ (എണ്ണീയെണ്ണി)
___________ഉന്നം വെച്ച വൈരിയിന്‍
___________കണ്ണിന്‍ മുമ്പില്‍ പതറാതെ ___________ (2)
___________കണ്മണിപോല്‍ കാക്കും കരങ്ങളില്‍
___________നിന്നെ മൂടി മറച്ചില്ലേ ___________ (2)
___________ ___________ ___________ (എണ്ണീയെണ്ണി)
ജോര്‍ദ്ദാന്‍ കലങ്ങി മറിയും
ജീവിത ഭാരങ്ങള്‍ ___________ (2)
ഏലിയാവിന്‍ പുതപ്പെവിടെ
നിന്‍റെ വിശ്വാസ ശോധനയില്‍ ___________ (2)
___________ ___________ ___________ (എണ്ണീയെണ്ണി)
___________നിനക്കെതിരായ് വരും
___________ആയുധം ഫലിക്കയില്ലാ ___________ (2)
___________നിന്‍റെ ഉടയവന്‍ നിന്നവകാശം
___________തന്‍റെ ദാസരിന്‍ നീതിയവന്‍ ___________ (2)
___________ ___________ ___________ (എണ്ണീയെണ്ണി)

˜˜˜ ˜˜˜ ˜˜˜

കഷ്ടങ്ങള്‍ സാരമില്ല

കഷ്ടങ്ങള്‍ സാരമില്ല
കണ്ണുനീര്‍ സാരമില്ല
നിത്യതേജസ്സിന്‍ ഘനമോര്‍ത്തിടുമ്പോള്‍
ഞൊടി നേരത്തേക്കുള്ള കഷ്ടങ്ങള്‍ സാരമില്ല ___________ (2)

___________ പ്രീയന്‍റെ വരവിന്‍ ധ്വനിമുഴങ്ങും
___________ പ്രാക്കളെപോലെ നാം പറന്നുയരും
___________ പ്രാണന്‍റെ പ്രീയനാം മണവാളനില്‍
___________ പ്രാപിക്കും സ്വര്‍ഗ്ഗീയ മണിയറയില്‍ ___________ (2)
___________ ___________ ___________ (കഷ്ടങ്ങള്‍ ...)
യുദ്ധവും ക്ഷാമവും ഭൂകമ്പങ്ങളും
യുദ്ധത്തിന്‍ ശ്രുതിയും കേള്‍ക്കുന്നില്ലയോ
ഇസ്രയേലിന്‍ ദൈവം എഴുന്നെള്ളുന്നേ
യേശുവിന്‍ ജനമേ ഒരുങ്ങുക നാം ___________ (2)
___________ ___________ ___________ (കഷ്ടങ്ങള്‍ ...)
___________ ജാതികള്‍ ജാതിയോടെതിര്‍ത്തിടുമ്പോ‌ള്‍
___________ ജഗത്തില്‍ പീഡകള്‍ പെരുകിടുമ്പോള്‍
___________ ജീവിത ഭാരങ്ങള്‍ വര്‍ദ്ധിച്ചിടുമ്പോള്‍
___________ ജീവന്‍റെ നായകന്‍ വേഗം വന്നിടും ___________ (2)
___________ ___________ ___________ (കഷ്ടങ്ങള്‍ ...)

ZZZ ZZZ ZZZ

യേശു മതിയെനിക്ക് യേശു മതി


യേശു മതിയെനിക്ക് യേശു മതി
ക്ലേശങ്ങള്‍ മത്രം സഹിച്ചെന്നാലും
അപ്പൊഴും പാടും ഞാന്‍ ദൈവമേ
നീയെത്ര നല്ലവന്‍

________നീയല്ലാതാരുമില്ലീശനെ എന്‍റെ ഭാരം തീര്‍പ്പാന്‍
________നീയല്ലാതാരുള്ളു രക്ഷകാ എന്‍റെ പാപം പോക്കാന്‍
________എന്നേ നീ ഏറ്റുകൊള്‍ ദൈവമേ
________അപ്പോള്‍ ഞാന്‍ ധന്യനാം

ജീവിത ഭാരങ്ങളേറിയാലും
ജീവ നാഥന്‍ കൈ വെടീയുകില്ല
എന്നെ നടത്തുവാന്‍ ശക്തനാം
നീയെത്ര നല്ലവന്‍
________________________ (നീയല്ലാതാരു...)

ലോകത്തില്‍ ഏകനായ് തീരുകിലും
രോഗത്താ‍ല്‍ ബാധിതനായീടിലും
കൈ വെടിഞ്ഞിടാത്ത രക്ഷകാ
നീയെത്ര നല്ലവന്‍
________________________ (നീയല്ലാതാരു...)

ഏറിയ തെറ്റുകള്‍ ചെയ്തെന്നാലും
പാപിയായ് മുദ്രണം ചെയ്തെന്നാലും
സ്നേഹത്താല്‍ കൈക്കൊള്ളും ദൈവമേ
നീയെത്ര നല്ലവന്‍
________________________ (നീയല്ലാതാരു...)

ആരാധിക്കുമ്പോള്‍ വിടുതല്‍

ആരാധിക്കുമ്പോള്‍ വിടുതല്‍
ആരാധിക്കുമ്പോള്‍ സൗഖ്യം
ദേഹം ദേഹി ആത്മാവില്‍
സമാധാന സന്തോഷം
ദാനമായ് നാഥന്‍ നല്‍കീടും________(2)

________പ്രാര്‍ത്ഥിക്കാം ആത്മാവില്‍
________ആരാധിക്കാം കര്‍ത്തനെ
________നല്ലവന്‍ അവന്‍ വല്ലഭന്‍________(2)
________വിടുതല്‍ എന്നും പ്രാപിക്കാം ________ (2)

മടുത്തുപോകാതെ പ്രാര്‍‌ത്ഥിക്കാം
വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കാം ________ (2)
നീതിമാന്‍റെ പ്രാര്‍ത്ഥന ശ്രദ്ധയുള്ള പ്രാര്‍ത്ഥന
ഫലിക്കും രോഗിക്കു സൗഖ്യമായ് ________ (2)
________________________ (പ്രാര്‍ത്ഥിക്കാം)

യാചിപ്പിന്‍ എന്നാല്‍ ലഭിക്കും
അന്വേഷിപ്പിന്‍ കണ്ടെത്തും ________ (2)
മുട്ടുവിന്‍ തുറക്കും സ്വര്‍ഗ്ഗത്തിന്‍ കലവറ
പ്രാപിക്കാം എത്രയോ നന്മകള്‍ ________ (2)
________________________ (പ്രാര്‍ത്ഥിക്കാം)

അക്കരയ്ക്കു യാത്ര ചെയ്യും

അക്കരയ്ക്കു യാത്ര ചെയ്യും സീയോല്‍ സഞ്ചാരി..
ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട.. ________ (2)
കാറ്റിനെയും കടലിനെയും..
നിയന്ത്രിപ്പാന്‍ കഴിവുള്ളോന്‍ പടകിലുണ്ട്.. ________(2)

_____________________________(അക്കരയ്ക്കു)

വിശ്വാസമാം പടകില്‍ യാത്ര ചെയ്യുമ്പോള്‍ ‍...
തണ്ടു വലിച്ചു നീ കുഴഞ്ഞിടുമ്പോള്‍ ‍… ________ (2)
ഭയപ്പെടേണ്ടാ കര്‍ത്തന്‍ കൂടെയുണ്ട്..
അടുപ്പിക്കും സ്വര്‍ഗ്ഗീയ തുറമുഖത്ത്… ________(2)
_____________________________(അക്കരയ്ക്കു)

എന്‍റെ ദേശം ഇവിടെയല്ലാ..
ഇവിടെ ഞാന്‍ പരദേശ വാസിയാണല്ലോ.. ________(2)
അക്കരെയാണേ എന്‍റെ ശാശ്വത നാട്..
അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട്.. ________ (2)
_____________________________(അക്കരയ്ക്കു)

കുഞ്ഞാടതിന്‍ വിളക്കാണേ..
ഇരുളൊരു ലേശവുമവിടെയില്ലാ.. ________(2)
തരുമെനിക്ക് കിരീടമൊന്ന്..
ധരിപ്പിക്കും അവനെന്നെ ഉത്സവ വസ്‌ത്രം________(2)
_____________________________(അക്കരയ്ക്കു)

ആശ്വാസത്തിന്‍ ഉറവിടമാം ക്രിസ്തു

ആശ്വാസത്തിന്‍ ഉറവിടമാം ക്രിസ്തു നിന്നെ വിളിച്ചീടുന്നു
നിന്നെ വിളിച്ചീടുന്നു ________ (3)

________ അദ്ധ്വാനഭാരത്താല്‍ വലയുന്നോരെ
________ ആശ്വാസമില്ലാതലയുന്നോരെ ________ (2)
________ ആണിപ്പാടുള്ളതന്‍ കരങ്ങള്‍ നീട്ടി
________ നിന്നെ വിളിച്ചീടുന്നു ________ (2)
________ ________ ________ (ആശ്വാസത്തിന്‍ ‍...)

പാപാന്ധകാരത്തില്‍ കഴിയുന്നോരെ
രോഗങ്ങളാല്‍ മനം തകര്‍ന്നവരേ ________ (2)
നിന്നെ രക്ഷിപ്പാന്‍ അവന്‍ കരങ്ങള്‍
എന്നെന്നും മതിയായവ ________ (2)
________ ________ ________ (ആശ്വാസത്തിന്‍ ‍...)

________ വാതില്‍ക്കല്‍ വന്നിങ്ങു മുട്ടിടുന്ന ________ (2)
________ ആശ്വാസമരുളാന്‍ വന്നിടുന്ന
________ അരുമ പിതാവിന്‍റെ ഇമ്പസ്വരം
________ നീ ഇന്നു ശ്രവിച്ചിടുമോ ________ (2)

________ ________ ________ (ആശ്വാസത്തിന്‍ ‍...)

ലോകമാം ഗംഭീര വാരിധിയില്‍

ലോകമാം ഗംഭീര വാരിധിയില്‍
വിശ്വാസകപ്പലിലോടിയിട്ട്
നിത്യവീടൊന്നുണ്ടവിടെയെത്തി
കര്‍ത്തനോടുകൂടെ വിശ്രമിപ്പാന്‍

യാത്ര ചെയ്യും ഞാന്‍ ക്രൂശെ നോക്കി
യുധം ചെയ്യും ഞാന്‍ യേശുവിനായ്
ജീവന്‍ വെച്ചിടും രക്ഷകനായ്
അന്ത്യസ്വാശം വരെയും

കാലം കഴിയുന്നു നാള്‍കള്‍ പോയി
കര്‍ത്തവിന്‍ വരവു സമീപമായ്
മഹത്വ നാമത്തെ കീര്‍ത്തിപ്പാനായ്
ശുദ്ധീകരിക്ക നിന്‍ ആത്മാവിനാല്‍ ________ (യാത്ര ചെയ്യും)

പൂര്‍‌വ്വ പിതാക്കളാം അപ്പോസ്തോലര്‍
ദൂരവേ ദര്‍ശിച്ചീ ഭാഗ്യ ദേശം
ആകയാല്‍ ചേതമെന്നെണ്ണി ലാഭം
അന്യരെന്നെണ്ണിയീ ലോകമതില്‍ ________ (യാത്ര ചെയ്യും)

ഞെരുക്കത്തിന്‍ അപ്പം ഞാന്‍ തിന്നെന്നാലും
കഷ്ടത്തിന്‍ കണ്ണു നീര്‍ കുടിച്ചെന്നാലും
ദേഹി ദു:ഖത്താല്‍ ക്ഷയിച്ചെന്നാലും
എല്ലാം പ്രതികൂലമായെന്നാലും ________ (യാത്ര ചെയ്യും)

ജീവനെന്നേശുവില്‍ അര്‍പ്പിച്ചിട്ട്
ആക്കരെ നാട്ടില്‍ ഞാനെത്തിടുമ്പോള്‍
ശുദ്ധപളുങ്കിന്‍ കടല്‍ തീരത്തില്‍
യേശുവിന്‍ പൊന്‍‌മുഖം മുത്തിടും ഞാന്‍ ________ (യാത്ര ചെയ്യും)

ZZZ ZZZ ZZZ

ദൈവമേ നിനക്കു സ്തോത്രം പാടിടും

ദൈവമേ നിനക്കു സ്തോത്രം പാടിടും
ഒരായിരം സ്തുതികള്‍ ഞാന്‍ കരേറ്റിടും (2)
സന്താപകാലത്തും സന്തോഷ കാലത്തും (2)
എപ്പോഴും എന്‍റെ നാവു നിന്നെ വാഴ്ത്തുമേ (2)

നിന്നെ അറിഞ്ഞിടാതെ പോയ പാതയില്‍
നീയെന്നെ തേടിവന്ന സ്നേഹമോര്‍ക്കുമ്പോള്‍ (2)
എന്‍ നാവതെങ്ങനെ മിണ്ടാതിരുന്നിടും (2)
എപ്പോഴും എന്‍റെ നാവു നിന്നെ വാഴ്ത്തുമേ (2)
(ദൈവമേ നിനക്കു)


എന്നെ അനുദിനം വഴി നടത്തണം
വീഴാതെ അങ്ങു നിന്നടുക്കലെത്തിടാന്‍ (2)
ആലമ്പമായിടും ആത്മാവേ തന്നതാല്‍ (2)
എപ്പോഴും എന്‍റെ നാവു നിന്നെ വാഴ്ത്തുമേ (2)
(ദൈവമേ നിനക്കു)

പാപച്ചെളിയില്‍ നിന്നും വീണ്ടെടുത്തെന്നെ
പാറയാം ക്രിസ്തനില്‍ സ്തിരപ്പെടുത്തി നീ (2)
എന്‍ നാവില്‍ തന്നു നീ നവ്യ സങ്കീര്‍ത്തനം (2)
എപ്പോഴും എന്‍റെ നാവു നിന്നെ വാഴ്ത്തുമേ (2)
(ദൈവമേ നിനക്കു)